SignIn
Kerala Kaumudi Online
Thursday, 23 July 2026 12.31 AM IST

മു​ഖ്യ​നും​ ​മൂ​ന്ന് ​മ​ന്ത്രി​മാ​രും അ​മ​ര​ത്ത് 'ടീം എറണാകുളം"

vd

കൊ​ച്ചി​:​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പു​റ​മെ​ ​മൂ​ന്ന് ​മ​ന്ത്രി​മാ​രെ​യും​ ​ല​ഭി​ച്ച​തി​ന്റെ​ ​അ​ഭി​മാ​ന​ത്തി​ലും​ ​ആ​വേ​ശ​ത്തി​ലും​ ​പ്ര​തീ​ക്ഷ​യി​ലു​മാ​ണ് ​എ​റ​ണാ​കു​ളം​ ​ജി​ല്ല.​ ​മു​മ്പ് ​ര​ണ്ടു​ത​വ​ണ​ ​മൂ​ന്ന് ​മ​ന്ത്രി​മാ​രെ​ ​വീ​തം​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഇ​ക്കു​റി​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ജി​ല്ല​യി​ൽ​ ​നി​ന്നാ​ണ്.​ ​സ്വ​ന്തം​ ​മു​ഖ്യ​മ​ന്ത്രി​യും​ ​മ​ന്ത്രി​മാ​രും​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്‌​ത് ​അ​ധി​കാ​ര​മേ​റ്റ​ത് ​ജി​ല്ല​യി​ലെ​ 14​ ​സീ​റ്റി​ലും​ ​വി​ജ​യി​ച്ച​ ​യു.​ഡി.​എ​ഫ് ​ആ​ഘോ​ഷ​മാ​ക്കി.
വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​ഉ​റ്റ​ ​അ​നു​യാ​യി​യും​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റും​ ​നി​യു​ക്ത​ ​കൊ​ച്ചി​ ​എം.​എ​ൽ.​എ​യു​മാ​യ​ ​മു​ഹ​മ്മ​ദ് ​ഷി​യാ​സ് ​ഉ​ൾ​പ്പെ​ടെ​ ​കോ​ൺ​ഗ്ര​സ്,​ ​ഘ​ട​ക​ക്ഷി​ ​നേ​താ​ക്ക​ളും​ ​പ​റ​വൂ​രി​ൽ​ ​നി​ന്നു​ള്ള​ ​വ​ൻ​സം​ഘ​വും​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​കാ​ണാ​ൻ​ ​ത​ല​സ്ഥാ​ന​ത്ത് ​എ​ത്തി​യി​രു​ന്നു.
ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ൽ​ ​പി.​ ​രാ​ജീ​വ് ​മാ​ത്ര​മാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​ഒ​ന്നാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ൽ​ ​ജി​ല്ല​യി​ൽ​ ​നി​ന്ന് ​ആ​രു​മു​ണ്ടാ​യി​ല്ല.​ ​പി.​ ​രാ​ജീ​വ് ​പ്ര​തി​നി​ധീ​ക​രി​ച്ച​ ​ക​ള​മ​ശേ​രി​യി​ൽ​ ​നി​ന്ന് ​ഇ​ക്കു​റി​യും​ ​മ​ന്ത്രി​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

അബ്ദുൾ ഗഫൂറിന് ഇരട്ടിമധുരം

മു​സ്ളീം​ലീ​ഗി​ലെ​ ​വി.​ഇ.​ ​അ​ബ്ദു​ൾ​ ​ഗ​ഫൂ​റി​ന്റെ​ ​മ​ന്ത്രി​പ​ദ​ത്തി​ന് ​ഇ​ര​ട്ടി​മ​ധു​ര​വും​ ​മ​ധു​ര​പ്ര​തി​കാ​ര​വു​മു​ണ്ട്.​ ​പി​താ​വ് ​വി.​കെ.​ ​ഇ​ബ്രാ​ഹിം​ ​കു​ഞ്ഞി​ന്റെ​ ​പി​ൻ​ഗാ​മി​യാ​യി​ ​ക​ള​മ​ശേ​രി​യി​ൽ​ ​നി​ന്നു​ത​ന്നെ​യാ​ണ് ​വി​ജ​യം.​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​അ​ദ്ദേ​ഹം​ ​മി​ക​ച്ച​ ​ക്രി​ക്ക​റ്റ് ​ക​ളി​ക്കാ​ര​നു​മാ​ണ്.​ ​ക​ന്നി​യ​ങ്ക​ത്തി​ൽ​ ​തോ​ൽ​വി​ ​നേ​രി​ട്ട​ ​അ​ദ്ദേ​ഹം​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​പി.​ ​രാ​ജീ​വി​നെ​ ​തോ​ൽ​പ്പി​ച്ചു.​ ​മ​ല​ബാ​റി​ന് ​പു​റ​ത്തു​നി​ന്ന് ​ഒ​രാ​ൾ​ ​വേ​ണ​മെ​ന്ന​ ​മു​സ്ളീം​ലീ​ഗ് ​നി​ല​പാ​ടാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​മ​ന്ത്രി​പ​ദ​വി​യി​ലെ​ത്തി​ച്ച​ത്.

റോജി​ക്ക് ​
അ​പ്ര​തീ​ക്ഷി​തം

അ​ങ്ക​മാ​ലി​യു​ടെ​ ​പ്ര​തി​നി​ധി​ ​റോ​ജി​ ​എം.​ ​ജോ​ണി​ന്റെ​ ​മ​ന്ത്രി​സ്ഥാ​നം​ ​അ​വ​സാ​ന​നി​മി​ഷം​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​സം​ഭ​വി​ച്ച​താ​ണ്.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​മാ​യു​ള്ള​ ​അ​ടു​പ്പ​വും​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ൽ​ ​പ​ക്ഷ​വും​ ​സ​ഹാ​യ​മാ​യി.​ ​രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​ ​ഇ​ട​പെ​ട​ലാ​ണ് ​ഗു​ണ​മാ​യ​ത്.​ ​ജോ​സ് ​തെ​റ്റ​യി​ലി​ന് ​ശേ​ഷം​ ​അ​ങ്ക​മാ​ലി​യി​ൽ​ ​നി​ന്നു​ള്ള​ ​മ​ന്ത്രി​യാ​ണ് ​റോ​ജി​ ​എം.​ ​ജോ​ൺ.

അനൂപ് ജേക്കബ് വീണ്ടും

അനൂപ് ജേക്കബ് മന്ത്രിയാകുമെന്നത് ഉറപ്പായിരുന്നു. സഖ്യകക്ഷിയായ കേരള കോൺഗ്രസിനെ (ജേക്കബ് ) അദ്ദേഹം പ്രതിനിധീകരിക്കും. പ്രഗത്ഭ പാർലമെന്റേറിയനും മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ മകനായ അദ്ദേഹത്തിന് മന്ത്രിപദവിയിൽ മുൻപരിചയവുമുണ്ട്. പിറവം മണ്ഡലത്തിന്റെ പ്രതിനിധിയാണ്.

നഷ്‌ടം രണ്ടുപേർക്ക്

ജില്ലയിൽ നിന്ന് സാദ്ധ്യതയുണ്ടായിരുന്ന വി.പി. സജീന്ദ്രൻ (കുന്നത്തുനാട് ), അൻവർ സാദത്ത് (ആലുവ) എന്നിവർക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ല. കോൺഗ്രസിലെ ഗൂപ്പ് പരിഗണനയാണ് നാലുതവണ ജയിച്ച അൻവർ സാദത്തിനും മൂന്നുതവണ ജയിച്ച സജീന്ദ്രനും സാദ്ധ്യത ഇല്ലാതാക്കിയത്.

മുൻസർക്കാർ, മുൻമന്ത്രിമാർ

രണ്ടാം പിണറായി

പി. രാജീവ്

ഒന്നാം പിണറായി

ആരുമില്ല

ഉമ്മൻ ചാണ്ടി

വി.കെ ഇബ്രാഹിംകുഞ്ഞ്

കെ. ബാബു

അനൂപ് ജേക്കബ്

വി.എസ്. അച്യുതാനന്ദൻ

ജോസ് തെറ്റയിൽ

ടി.യു. കുരുവിള

എസ്. ശർമ്മ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, 4 MINISTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL