SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.32 PM IST

സമുദായത്തോട് നീതി കാട്ടിയില്ല: കെ.എൽ.സി.എ

f

കൊച്ചി: മന്ത്രിസഭാ രൂപീകരണത്തിൽ നീതിപൂർവകമായ നിലപാട് സമുദായത്തോട് കോൺഗ്രസ് സ്വീകരിച്ചില്ലെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. ലത്തീൻ സമുദായാംഗങ്ങളുടെ വോട്ട് ഭൂരിപക്ഷവും ലഭിച്ചത് യു.ഡി.എഫിനാണ്. തിരഞ്ഞെടുപ്പ് ഫലം ഇക്കാര്യം വ്യക്തമാക്കുന്നു. മന്ത്രിസഭാ രൂപീകരണം, മറ്റു കാര്യങ്ങൾ എന്നിവയിൽ നീതി കാട്ടിയില്ലെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു. യോഗത്തിൽ ട്രഷറർ രതീഷ് ആന്റണി, വൈസ് പ്രസിഡന്റുമാരായ എബി കുന്നേപറമ്പിൽ, അലക്‌സ് താളൂപാടത്ത്, നൈജു അറയ്ക്കൽ, പൈലി ആലുങ്കൽ, പാട്രിക്ക് മൈക്കിൾ, സി.ജെ.പോൾ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KLCA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL