SignIn
Kerala Kaumudi Online
Monday, 29 June 2026 6.03 AM IST

പെൻഷണേഴ്‌സ് യൂണിയൻ കൺവെൻഷൻ നടത്തി 

ksspu

ഉദയംപേരൂർ: കേരള സർവീസ് പെൻഷണേഴ്‌സ് ഉദയംപേരൂർ നോർത്ത് യൂണിറ്റ് കൺവെൻഷൻ നടത്തി. സമ്മേളനത്തിൽ ഡി.തങ്കമണി അദ്ധ്യക്ഷയായി. ഒ.പി.മുരുകൻ അനുസ്മരണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണൻ കുട്ടമത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പുതിയ അംഗങ്ങൾക്ക് അംഗത്വം നൽകി സ്വീകരിച്ചു. ബ്ലോക്ക് സെക്രട്ടറി ആർ.ശശികുമാർ എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് അവാർഡും പുസ്തകവും വിതരണം ചെയ്തു. യൂണിറ്റ് അംഗവും സംസ്ഥാന ഫുട്ബാൾ താരവും കോച്ചുമായ എൻ. ശാന്തകുമാരിയെ മെമെന്റോ നൽകി ആദരിച്ചു. ആർ. ശിവശങ്കരൻ, സൗത്ത് യൂണിറ്റ് സെക്രട്ടറി ഗോപാലകൃഷ്ണൻ, ഡോ. പ്രതാപ് കുമാർ, വിദ്യാസാഗർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL