കൊച്ചി: മയക്കുമരുന്ന് ലഹരിയിൽ നിന്നും ഭാവിതലമുറയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ 'തൂഫാൻ' പദ്ധതി സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കണമെന്ന് സൗരക്ഷിക സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.ശശിശങ്കർ. കേരള ചിൽഡ്രൻസ് റൈറ്റ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റിയായ 'സൗരക്ഷിക' സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി ജി. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ഡോ. ശങ്കർ റാം, മനീഷ് ശ്രീകാര്യം, സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. പ്രേംകുമാർ, ജില്ലാ പ്രസിഡന്റ് വിദ്യാധരമേനോൻ, സെക്രട്ടറി വി.എൻ. സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |