
കോതമംഗലം: നേര്യമംഗലത്ത് നടന്ന എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ ക്യാമ്പ് സമാപിച്ചു. ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള കോളേജുകളിലെ ഫീസ് വർദ്ധനവ് പിൻവലിക്കുക, പി.എംശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രമേയം ക്യാമ്പ് പാസാക്കി. സമാപനയോഗം സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ. ശിവൻ, കൺട്രോൾ കമ്മീഷൻ അംഗം പി.കെ. രാജേഷ്, ഗോവിന്ദ് എസ്. കുന്നുംപുറത്ത്, സി.എ. ഫയാസ്, പി.ടി. ബെന്നി, പി.എം. ശിവൻ, സിറിൽ ദാസ്, ജിഷ്ണു അനിരുദ്ധൻ, പി.കെ. അലിയാർ, ചിൻ ജോൺ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |