SignIn
Kerala Kaumudi Online
Friday, 10 July 2026 11.16 AM IST

പ്ലാറ്റ് ഫോമുകൾ നിലനിറുത്തണം

കൊച്ചി: റെയിൽവേ പരിഗണിക്കുന്ന എറണാകുളം മാർഷലിംഗ് യാർഡ് റെയിൽവേ ടെർമിനലിൽ ആറ് പ്ലാറ്റ് ഫോമുകൾ നിലനിറുത്തണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. നാല് പ്ലാറ്റ് ഫോമുകൾ മതിയെന്ന ചില ഉദ്യോഗസ്ഥരുടെ പിടിവാശി അനുവദിക്കരുതെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് നൽകിയ കത്തിൽ അദ്ദേഹം പറഞ്ഞു. എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷനെ ടെർമിനലാക്കി വികസിപ്പിക്കുന്നതിനുള്ള സാദ്ധ്യതകൾ 15 വർഷത്തോളം പരിശോധിച്ച ശേഷമാണ് മാർഷലിംഗ് യാർഡിനെ ഏറ്റവും അനുയോജ്യമായ സ്ഥലമായി കണ്ടെത്തിയത്. തലമുറകളെ മുന്നിൽക്കണ്ട് ദീർഘവീക്ഷണത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്യേണ്ടതെന്നും എം.പി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL