
തൃപ്പൂണിത്തുറ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇടംപാടം റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. തൃപ്പൂണിത്തുറ നഗരസഭ ചെയർമാൻ പി.എൽ. ബാബു ഉപഹാരങ്ങൾ വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബാബു അദ്ധ്യക്ഷനായി. സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു. ടൂറ പ്രസിഡന്റ് വി.പി. പ്രസാദ്, ദക്ഷിണമേഖല പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി മോഹനൻ സ്വാമി, വാർഡ് കൗൺസിലർ വള്ളി മുരളീധരൻ, സജിനി എന്നിവർ സംസാരിച്ചു. സ്കൂൾ, കോളേജ് പരിസരങ്ങളിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്, ലഹരിപദാർത്ഥങ്ങൾ എന്നിവയുടെ വ്യാപനത്തെക്കുറിച്ച് തൃപ്പൂണിത്തുറ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അനിത ബോധവത്കരണ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |