SignIn
Kerala Kaumudi Online
Monday, 26 October 2026 3.06 AM IST

'പുനർനവ' പദ്ധതി തുടങ്ങി​

ayur

കോഴഞ്ചേരി : പക്ഷാഘാത രോഗികൾക്ക് സമഗ്ര ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്നതിന് അയിരൂർ സർക്കാർ ജില്ലാ ആയുർവേദ ആശുപത്രിയിൽ 'പുനർനവ' പദ്ധതി പുനരാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി രോഗികൾക്ക് സൗജന്യ ഒ.പി പരിശോധനയും ഒരു മാസത്തെ പഞ്ചകർമ്മ ചികിത്സയും ലഭ്യമാക്കും. തുടർന്ന് ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് കൗൺസലിംഗ്, യോഗ പരിശീലനം എന്നിവയും നൽകും. ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകളും രോഗവുമായി ബന്ധപ്പെട്ട ചികിത്സാരേഖകളുമായി രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ആശുപത്രിയിലെത്തി രജിസ്റ്റർ ചെയ്യണം. ഫോൺ. 04735 231900, 9400686156.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL