തൊടുപുഴ : ബഹുസ്വര സമൂഹത്തിൽ പിന്നാക്ക ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലെത്തിച്ച് ജനാധിപത്യത്തോട്‌ചേർത്ത് നിർത്തി അവകാശങ്ങൾ സംരക്ഷിക്കുകയെന്ന ദൗത്യമാണ് മുസ് ലിം ലീഗ് നിർവ്വഹിച്ച്‌പോരുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ ഏകദിന പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കെ എം എ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു.മുഖ്യാതിഥിയായി പങ്കെടുത്ത സംസ്ഥാന ഫിഷറീസ് സാമൂഹികക്ഷേമ മന്ത്രി അഡ്വ: വി.ഇ അബ്ദുൾഗഫൂറിനെ യോഗത്തിൽ ആദരിച്ചു.
നജീബ് കാന്തപുരം എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.. സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം സലിം ആമുഖ പ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി. സൈതലവി പഠന ക്ലാസിന്‌നേതൃത്വം നൽകി.സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ എം എസ് മുഹമ്മദ്, എസ് എം ഷരീഫ്, ജില്ലാ ജന.സെക്രട്ടറി കെ എസ് സിയാദ്, ട്രഷറർ ടി കെ നവാസ്, ദേശീയ സമിതിയംഗം കെ .എസ് മുഹമ്മദ്കുട്ടി, ജില്ലാ ഭാരവാഹികളായ കെ എം ഖാദർകുഞ്ഞ്, പി എൻ അബ്ദുൾ അസീസ്, കെ എം മുഹമ്മദ് മൗലവി, അഡ്വ. ഇ എസ് മൂസ, കെ എം മൊയ്തു, അബ്ദുൽ ഗഫൂർ, ടി എസ് ഷംസുദീൻ, പി എൻ സീതി, കെ .എം സലിം, വി എം റസാഖ്, കെ .എം സുധീർ, ടി എച്ച് അബ്ദുൾ സമദ്, തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |