പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ ഓവർബ്രിഡ്ജിലെ ഗതാഗത കുരുക്കിന് അടിയന്തര പരിഹാരം വേണമെന്ന് പെരിന്തൽമണ്ണയിൽ ചേർന്ന
സി.എം.പി പെരിന്തൽമണ്ണ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു ഏരിയ സെക്രട്ടറി മനോജ് പേരടുർ അദ്ധ്യക്ഷത വഹിച്ചു. മേൽപ്പാലത്തിലൂടെ ഹെവി
വാഹനങ്ങൾ മാത്രം സർവീസ് നടത്തണം. ബാക്കിയുള്ള സർവീസ് റോഡിലൂടെ പോവണം. സെൻട്രൽ കമ്മിറ്റി അംഗം സി.പി കാർത്തികേയൻ, ജില്ല സെക്രട്ടറി വാസു കാരയിൽ, വാസു മാലാപ്പറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ജോൺസൺ മലയംകീഴ് സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |