
കുന്നംകുളം: മേളയുടെ അവസാന നിമിഷം വരെയും ഒന്നാംസ്ഥാനത്ത് നിന്നെങ്കിലും ഒടുവിൽ ഗുരുവായൂർ ശ്രീകൃഷ്ണയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയ നാട്ടിക ഗവ.ഫിഷറീസ് സ്‌കൂൾ മടങ്ങുന്നത് അഭിമാന നേട്ടത്തോടെ. അതും സ്‌കൂൾ അധികൃതരുടെ യാതൊരുവിധ പ്രോത്സാഹനങ്ങളില്ലാതെ കണ്ണൻ മാഷ് എന്ന സ്‌പോട്സ് അക്കാഡമിയുടെ അമരക്കാരന്റെ പരിശീലന തന്ത്രത്തിൽ. 9 സ്വർണം, മൂന്നു വെള്ളി, മൂന്നു വെങ്കലം ഉൾപ്പടെ 57 പോയിന്റ് നേടിയപ്പോൾ ഒന്നാം സ്ഥാനത്തെത്തിയ ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിന് നാലു സ്വർണവും പത്ത് വെള്ളിയും ഒമ്പത് വെങ്കലവും ഉൾപ്പടെ 59പോയിന്റാണ്. ഒന്നാംസ്ഥാനം നേടിയ ശ്രീകൃഷ്ണ സ്‌കൂൾ 85അംഗ സംഘവുമായി എത്തിയപ്പോഴാണ് ആറംഗ സംഘവുമായി എത്തിയ ഫിഷറീസ് സ്‌കൂൾ അവിസ്മരണിയമായ നേട്ടം കൈവരിച്ചത്. നാട്ടിക ഫിഷറീസിന്റെ നേട്ടത്തിന് പിന്നിൽ നാട്ടിക സ്‌പോട്സ് അക്കാഡമിയുടെ അമരക്കാരൻ കണ്ണൻ മാഷിന്റെ ചിട്ടയായ പരിശീലനവും തന്ത്രങ്ങളുമാണ്.
വി.എം.അശ്വതി മൂന്നും സ്വർണവുമായി മെഡൽ വേട്ടയിൽ മുന്നിൽ നിന്നപ്പോൾ വിസ്മയ ഉല്ലാസ് ഡബിൾ നേട്ടം കൈവരിച്ചു. ഗൗരി.പി.ജഷിൻ, പി.ആർ.ഗൗരി നന്ദ, വി.എം.ആരതി എന്നിവരാണ് മറ്റ് മെഡൽ നേട്ടക്കാർ. സ്‌പോട്സ് ഡിവിഷനിലെ താരങ്ങളായ എൻ.ജി.ഗായത്രി, മുഹമ്മദ് അദ്ഹം,കെ.വി.ശ്രീഹരി എന്നിവരാണ് മറ്റ് സ്‌കൂളുകൾക്ക് വേണ്ടി മെഡലണിഞ്ഞത്. സ്‌പോട്സ് അക്കാഡമിയിൽ നിന്ന് വിവിധ സ്‌കൂളുകളിൽ പ്രതിനിധികരിച്ച് 11പേരാണ് പങ്കെടുത്തത്. ഇതിൽ 9 പേരും മെഡൽ നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |