
കാഞ്ഞങ്ങാട്: വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് മുന്നോടിയായി രാവണേശ്വരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണോട്ട് എ.കെ.ജി ക്ലബ്ബ് പരിസരത്ത് സംഘടിപ്പിച്ച ബഹുജന സംഗമം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ദാമോദരൻ തണ്ണോട്ട് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ചു. അഡ്വ കെ.രാജ്മോഹൻ,കെ.രാജേന്ദ്രൻ, ജ്യോതിബസു, പി.എ.ശകുന്തള, എ.കൃഷ്ണൻ, പി.ദാമോദരൻ,ടി.ശശിധരൻ, കെ.ശശി,എം.ജി.പുഷ്പ, എം.ബാലകൃഷ്ണൻ, ഒ.മോഹനൻ എന്നിവർ സംസാരിച്ചു. രാജൻ സ്വാഗതം പറഞ്ഞു. സി.പി.എം ചിത്താരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന സംഗമവും എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. കൃഷ്ണൻ കോട്ടാട്ട് അധ്യക്ഷത വഹിച്ചു. മാണിയാട്ട് കോറസ് കലാസമിതിയുടെ ദി ഷോട്ട് എന്ന ഹ്രസ്വ നാടകവും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |