SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.16 AM IST

ചെറുതാഴത്ത് ശുചിത്വ ഭവനം പ്രഖ്യാപനം

cheruthazham

ചെറുതാഴം : ഗ്രാമ പഞ്ചായത്ത് ശുചിത്വഭവനം പദ്ധതി പ്രഖ്യാപനവും ശുചിത്വഭവന ഉടമകൾക്കുള്ള ആദരവും സർട്ടിഫിക്കറ്റു വിതരണവും ജില്ല കളക്ടർ വിഷ്ണു രാജ് നിർവ്വഹിച്ചു.ഏഴിലോട് ചാലിൽതോട്ടുകര മുരളി സ്മാരക വായനശാലയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ വിനോദ്കുമാർ,ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സുനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം പി.വി.ജയശ്രീ എന്നിവർ മുഖ്യാതിഥികളായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി രത്നവല്ലി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.വി.രവി, കെ.കെ.വി.ലക്ഷ്മണൻ, കെ.വി.ലേഖ, ജനപ്രതിനിധികളായ വി.വി. രാമചന്ദ്രൻ, കെ.എം.മോഹൻ കുമാർ, കെ.വി.ഷാജി, എം.വി.ദീപേഷ്, കെ.സൂരജ്, വി.അനിത, കെ.വി.സുനില, കെ.നീതു, എം.വി.സൗമ്യ, എം.പി. രസിക, ഇ.രോഹിണി, മുൻ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.വി.രവീന്ദ്രൻ,ജെ.എച്ച്.ഐ, ഗോപാലകൃഷ്ണൻ സംസാരിച്ചു. എം.വി.രാജീവൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL