SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.16 AM IST

ഇവർ നാളെയുടെ താരങ്ങൾ

shanib

തലശ്ശേരി: ജില്ലാ കായികമേളയിൽ മികച്ച പ്രകടനത്തിലൂടെ നാളെയുടെ വാഗ്ദാനങ്ങളായി ഏഴ് കായിക പ്രതിഭകൾ വ്യക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പുഷ്പഗിരി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ പി.മുഹമ്മദ് ഷാനിബും തിരുവങ്ങാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഗൗതം കൃഷ്ണയുമാണ് വ്യക്തിഗത ചാമ്പ്യന്മാരായത്.

ഇതേ വിഭാഗം പെൺകുട്ടികളിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ ടി.വി.ഫാത്തിമ നിദയും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ മാത്തിൽ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പി.വി. അഭിനവ് ആൺകുട്ടികളുടെ ഇടയിലും കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ എയ്ഞ്ചൽ ബിജു പെൺകുട്ടികളുടെ ഇടയിലും മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ വിഭാഗത്തിൽ കരിവെള്ളൂർ എ.വി.എസ് ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ കെ.അഭിനവ് ആൺകുട്ടികളിലും തലശേരി സായിലെ അന്ന റോസ് രാജു പെൺകുട്ടികളിലും വ്യക്തിഗത ചാമ്പ്യന്മാരായി തിളങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL