കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെയും പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ദസറ ഖാദി മേള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി ഡയറക്ടർ കേണൽ അഖിൽ കുമാർ കുൽസ്രേഷ്ഠ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിഷ ദീപക് അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ രാജേഷ്, പ്രോജക്ട് ഓഫീസർ കെ. ജിഷ, അസി. രജിസ്ട്രാർ കെ. അനിൽ, വില്ലേജ് ഇൻഡസ്ട്രിസ് ഓഫീസർ കെ.വി. ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു. പുതുതായി നിർമ്മിച്ച സിൽക്ക് ചുരിദാർ ടോപ്പുകൾ, ടി.എൻ.ആർ സിൽക്ക് സാരി, പയ്യന്നൂർ പട്ട് സാരി, ഡാക്ക മസ്ളീൻ ഷർട്ട് പീസുകൾ തുടങ്ങിയവ മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. മേള 19ന് സമാപിക്കും. 30 ശതമാനം വിലക്കുറവുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |