SignIn
Kerala Kaumudi Online
Tuesday, 13 October 2026 6.41 AM IST

മുജാഹിദ് ജില്ലാ സമ്മേളനം

mujahid
സംയുക്ത നേതൃ സംഗമം കെ.എൻ.എം. മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീൻ പാലക്കോട് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കെ.എൻ.എം മർകസുദ്ദ അവയുടെയും പോഷക ഘടകങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ 'ഇസ്ലാം കാലത്തെ വായിക്കുന്നു 'എന്ന പ്രമേയത്തിൽ മുജാഹിദ് ജില്ലാ സമ്മേളനം ഏപ്രിൽ 18 ന് കണ്ണൂരിൽ നടത്താൻ കെ.എൻ.എം മർകസുദ്ദഅവ, ഐ.എസ്.എം, എം.ജി.എം, എം.എസ്.എം, ഐ.ജി.എം സംയുക്ത ജില്ലാ നേതൃസംഗമം തീരുമാനിച്ചു. സമ്മേളന പ്രചാരണ ഭാഗമായി 6 മാസം നടക്കുന്ന ബഹുമുഖ ജനസമ്പർക്ക പരിപാടികൾക്ക് രൂപം നൽകി. ആദർശ സമ്മേളനം, വനിതാ സമ്മേളനം, അദ്ധ്യാപക, രക്ഷാകർതൃ സമ്മേളനം, ഖുർആൻ സമ്മേളനം, സെമിനാർ, എക്സിബിഷൻ തുടങ്ങിയവ നടക്കും. സംയുക്ത നേതൃ സംഗമം കെ.എൻ.എം. മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീൻ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ഇസ്മായിൽ കരിയാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെകട്ടറി സി.സി ശകീർ ഫാറൂഖി, ട്രഷറർ ടി. മുഹമ്മദ് നജീബ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MUSLIM YOUTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL