SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.32 PM IST

ഗവ. ഐ.ടി.ഐയിൽ മെഗാ തൊഴിൽ മേള

thozhil
തൊഴിൽ മേള കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: കോടോം ബേളൂർ ഗവൺമെന്റ് ഐ.ടി.ഐ പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു. വിവിധ തൊഴിൽ മേഖലകളിൽ സാങ്കേതിക പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾക്കാണ് അസുലഭ അവസരം കൈവന്നത്.. കോട്ടോം ഗവൺമെന്റ് ഐ.ടി.ഐയിൽ തൊഴിൽ മേള കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.സി സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ ആർ.കെ സലിം സ്വാഗതം പറഞ്ഞു. മെമ്പർ അജീഷ് പങ്കജാക്ഷൻ, ജോബി ഫിലിപ്പ്, ജുവിൻ റോഡ്രിഗ്സ് എന്നിവർ സംസാരിച്ചു. പ്ലേസ്‌മെന്റ് ഓഫീസർ സജിത്ത് നന്ദി പറഞ്ഞു. 28 സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുത്തു. ജില്ലയിലെ വിവിധ ഐ.ടി.ഐകളിൽ നിന്നും നിരവധി ട്രെയിനികൾ അഭിമുഖത്തിൽ പങ്കെടുത്തു. മലയോര മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു മേള സംഘടിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, THOZHIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL