SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.32 PM IST

സമ്മർ ആർട്ട് എക്സിബിഷൻ

art
ഇഷാന എസ്. പാൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സമ്മർ ആർട്ട് എക്സിബിഷൻ ഐറിസ് ആർട്ട് സെന്ററിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ലളിത കലാ അക്കാഡമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. എക്‌സിബിഷൻ ഉജ്വല ബാല്യ പുരസ്‌കാരം ജേതാവ് ഇഷാന എസ്. പാൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സ്കെച്ചു ബുക്കുകൾ, ഉണങ്ങിയ ഇലകളിൽ പെയിന്റ് ചെയ്ത് മനോഹരമാക്കിയ കലാവസ്തുക്കൾ, കാൻവാസ്, പേപ്പർ, തുണി തുടങ്ങിയ പ്രതലങ്ങളിൽ അക്രിലിക് ഉപയോഗിച്ച് വരച്ച അമൂർത്ത ചിത്രങ്ങൾ തുടങ്ങി വിവിധ മാദ്ധ്യമങ്ങളിൽ രചിച്ച കലാ സൃഷ്ടികൾ പ്രദർശനത്തിലുണ്ട്. ജോണ അരുൺ വരച്ച ഇലസ്ട്രേഷൻ ചിത്രങ്ങൾ, നിഹാരയുടെ പ്രകൃതി ദൃശ്യം, ആരവ് അനിൽ വരച്ച അമൂർത്ത ചിത്രം, നൂപുരയുടെ ഡൂഡിൽ ആർട്ട്, അഭിരാം വരച്ച ചുരുൾ ചിത്രം, അഭിരാമിയുടെ കാർട്ടൂൺ ചിത്രങ്ങൾ തുടങ്ങിയവ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റി. പ്രദർശനം 23ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SUMMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL