SignIn
Kerala Kaumudi Online
Saturday, 06 June 2026 11.34 AM IST

കളിക്കൂട്ടം ഫെസ്റ്റിവൽ ക്യാമ്പയിൻ

kalikkottam
ബാലസഭ കളിക്കൂട്ടം -ഫെസ്റ്റിവൽ ക്യാമ്പയിൻ സി.ഡി.എസ് തല പരിശീലന ക്യാമ്പ് അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ മിഷൻ കുടുംബശ്രീയുടെ കീഴിൽ അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ ബാലസഭ കളിക്കൂട്ടം -ഫെസ്റ്റിവൽ ക്യാമ്പയിൻ സി.ഡി.എസ് തല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ. അശ്വിനി അദ്ധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. കുഞ്ഞാമിന സംസാരിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും ഇംഗ്ലീഷ് അദ്ധ്യാപകനും ബോവിക്കാനം എ.യു.പി സ്കൂൾ അദ്ധ്യാപകനുമായ ഉണ്ണികൃഷ്ണൻ, അദ്ധ്യാപിക അനുശ്രീ മുഴക്കോമ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുത്തു. അജാനൂർ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ കെ. സുമതി നന്ദിയും പറഞ്ഞു. ദ്വിദിന ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL