SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.55 PM IST

പ്രിയദർശിനി കലാസമിതി അനുമോദനം

priya
സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മാവുങ്കാൽ: പ്രിയദർശിനി കലാസമിതി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാരായണൻ കാട്ടുകുളങ്ങര അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.കെ ഫൈസൽ അനുമോദിച്ചു. നാലപ്പാടം പദ്മനാഭനെ പി.കെ ഫൈസൽ പൊന്നാട അണിയിച്ച് ആദരിച്ചു. എം.എ ഹിസ്റ്ററിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അബ്ദുൾ ഷഹീദിന് ഡി.സി.സി പ്രസിഡന്റ് ഉപഹാരം നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾ രാജീവ് പുരസ്‌കാർ ഏറ്റുവാങ്ങി. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി സുരേഷ്, രാധാകൃഷ്ണൻ കാട്ടുകുളങ്ങര, സതീശൻ പരക്കാട്ടിൽ, സി. രത്നാകരൻ, കെ. ദിനേശൻ, പ്രഭാകരൻ നായർ കരിച്ചേരി, വിമല കുഞ്ഞികൃഷ്ണൻ, കുഞ്ഞിരാമൻ എക്കൽ, പി.കെ കാർത്യായനി, എം. നാരായണൻ, പ്രഭാകരൻ, കുഞ്ഞികൃഷ്ണൻ കുറ്റ്യാട്ട് സംസാരിച്ചു. ഗദ്ദാഫി മൂലക്കണ്ടം സ്വാഗതവും വിനു മൂലക്കണ്ടം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL