
തൃശൂർ: പൊതുജനാരോഗ്യരംഗത്ത് ഇൻഷ്വറൻസ് കമ്പനികളും ആശുപത്രി മാനേജ്മെന്റുകളും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടും അതുവഴിയുള്ള ചൂഷണവും പെരുകുന്നു, ഇൻഷ്വറൻസ് മേഖലയുടെ കടന്നുകയറ്റം, ആരോഗ്യ മേഖലയിലെ സർക്കാരിന്റെ ബജറ്റ് വകയിരുത്തലിൽ കുറവ് വരാനും പൊതുജനാരോഗ്യ രംഗത്ത് നിന്ന് സർക്കാർ പിൻവാങ്ങാനും കാരണമാകുന്നു എന്നും ഡോ.വി.രാമൻകുട്ടി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന ആരോഗ്യസെമിനാർ തൃശൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ജനകീയാരോഗ്യ പ്രവർത്തകൻ ഡോ.കെ.ജി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തി ജനങ്ങളുടെ പോക്കറ്റിൽ നിന്നുള്ള ചികിത്സാചെലവ് ഇല്ലാതാക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത് എന്ന് ഡോ.മുബാറക് സാനി സംസാരിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.സി.രാമകൃഷ്ണൻ, ഡോ.പി.എസ്.വാസുദേവൻ, റോഷിത് ശശി, എം.ആർ.അജിത് കിഷോർ, പ്രമീള ദിലീപ് കുമാർ, എം.പി.അനിൽകുമാർ, ഐ.കെ.മണി, കെ.എസ്.രാമൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |