
കണ്ണൂർ: സമസ്ത കാര്യാലയത്തിൽ പാർട്ടി സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി നടത്തിയ ആക്രമണത്തിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംഘടനാപരമായ യോഗങ്ങൾ നടക്കുന്ന കാര്യാലയത്തിൽ അതിക്രമിച്ചു കയറി യോഗം തടസപ്പെടുത്തുകയും പൊതുമുതലിന് സമാനമായ സ്ഥാപനത്തിന്റെ സ്വത്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
സംഭവത്തിൽ ഉൾപ്പെട്ടവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും ആക്രമണത്തിനു പിന്നിലെ മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരുന്നതിനും പോലീസ് അടിയന്തര നടപടി സ്വീകരിക്കണം. നശിപ്പിക്കപ്പെട്ട സ്വത്തുവകകളുടെ നഷ്ടം കണക്കാക്കി കുറ്റക്കാർക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |