ചീമേനി: പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിലുള്ള റവന്യൂ ഭൂമി സ്വകാര്യവ്യക്തികൾ കൈയേറുന്നതിനെതിരെ ഐ.എൻ.ടി.യു സി. കാഷ്യൂ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ചീമേനി വില്ലേജ് ഓഫീസിന് മുന്നിൽ ചീമേനി എസ്റ്റേറ്റിലെ തൊഴിലാളികൾ ഏകദിന ഉപവാസ സമരം നടത്തി. ഐ.എൻ.ടി.യു.സി തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സന്ദീപ് വാര്യർ എം.എൽ.എ സംസാരിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി തോമസ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. പ്ലാന്റേഷൻ എസ്റ്റേറ്റ് പ്രസിഡന്റ് കെ. പ്രകാശൻ, ചീമേനി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി. ബാലൻ, മെമ്പർ ടി.പി ധനേഷ്, എ. ജയരാമൻ, വത്സൻ ചീമേനി, കെ. രാഘവൻ,സുനിൽകുമാർ. മഹിള കോൺഗ്രസ് പ്രസി ഡന്റ് ശോഭന സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |