SignIn
Kerala Kaumudi Online
Friday, 23 October 2026 5.17 AM IST

ഇടിമിന്നലിൽ വൈക്കത്ത് വീടുകൾക്ക് കനത്തനാശം

വൈക്കം: വൈക്കത്ത് ഇടിമിന്നലിൽ കനത്ത നാശനഷ്ടം. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.
വീടുകളുടെ ഭിത്തിക്ക് വിള്ളൽ വീഴുകയും വൈദ്യുതി ഉപകരണങ്ങൾ നശിക്കുകയും ബൾബുകൾ പൊട്ടിതകരുകയും ചെയ്തു. ഉദയനാപുരത്തും വടയാറിലുമാണ് ഇടിമിന്നൽ നാശം വിതച്ചത്. ഉദയനാപുര പഞ്ചായത്തിലെ വല്ലകം പള്ളിക്ക് പിൻഭാഗത്ത് പതിനൊന്നാം വാർഡിലെ ആശാരിക്കുന്നേൽ വി.എ സാനുവിന്റെ വീട്ടിലെ പാരപ്പറ്റിലും ടെറസിലെ ഭിത്തിയിലും വിള്ളൽ വീണു. തലനാരിഴയ്ക്കാണ് സാനു പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മുറിക്കുള്ളിലെ നാല് സീലിംഗ് ഫാനുകളും ഇൻവെർട്ടറും കത്തിപ്പോയി. ബൾബടക്കം തകർന്ന് വീണു. വയറിംഗ് നശിച്ച നിലയാണ്. വടയാറിൽ ഇടിമിന്നലിൽ വീടിന്റെ അടിത്തറ ഭാഗം ഉൾപ്പെടെ തകർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL