കാഞ്ഞങ്ങാട്: നഗരസഭ മുൻ ചെയർമാനും പടന്നക്കാട് നെഹ്റു കോളേജ് റിട്ട. പ്രിൻസിപ്പാളുമായ ഡോ. വി. ഗംഗാധരനെ കരുവാച്ചേരി ബാലകൃഷ്ണൻ നായർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഡോ. വി. ഗംഗാധരൻ രചിച്ച പുസ്തകം എം.പി പ്രകാശനം ചെയ്തു. സാംസ്കാരിക വേദി പ്രവീൺ തോയമ്മൽ അദ്ധ്യക്ഷത വഹിച്ചു. കെ. നീലകണ്ഠൻ എം.എൽ.എ ഉപഹാര സമർപ്പണം നടത്തി. സാംസ്കാരിക വേദി രക്ഷാധികാരി എം. അസിനാർ ആമുഖ പ്രഭാഷണം നടത്തി. എഴുത്തുകാരി ബേബി കാർത്തിക പുസ്തകം പരിചയപ്പെടുത്തി. അഡ്വ. എൻ.എ ഖാലിദ് പുസ്തകം ഏറ്റുവാങ്ങി. കെ.പി.സി.സി മെമ്പർ കെ.വി ഗംഗാധരൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി.വി സുരേഷ്, കെ.വി സുധാകരൻ, രാജീവൻ, ബഷീർ ആറങ്ങാടി, വിനോദ് ആവിക്കര, ഹംസ പുതിയകോട്ട, പി.വി തമ്പാൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |