SignIn
Kerala Kaumudi Online
Tuesday, 13 October 2026 6.41 AM IST

ബസുകൾ കൂട്ടിയിടിച്ചു

bus

കൊല്ലം: ചടയമംഗലത്ത് ഒരേ ദിശയിൽ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിടിച്ച് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു അപകടം. ഇരുബസുകളും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. എതിരെ വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ പിന്നിൽ വന്ന ബസ് മുന്നിലുണ്ടായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. ഇരു ബസുകളിലെയും യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ബസുകളിലൊന്ന് തിരുവനന്തപുരം ഡിപ്പോയിലേതും മറ്റൊന്ന് പത്തനാപുരം ഡിപ്പോയിലേതുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL