SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.37 AM IST

കെ.ജി.എസ്.എം.എ ധർണ ഇന്ന്

dharna

കൊല്ലം: യു.പി.ഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്താനുള്ള നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ10ന് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തും. മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യും. കെ.ജി.എസ്.എം.എ ജില്ലാ പ്രസിഡന്റ് ബി.പ്രേമാനന്ദ് അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന, ജില്ലാ ഭാരവാഹികൾ സംസാരിക്കും. ജില്ലയിലെ മുഴുവൻ സ്വർണവ്യാപാരികളും ധർണയിൽ പങ്കെടുക്കണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി എസ്.പളനി അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL