
കൊല്ലം: ജില്ലാ ആർച്ചറി അസോസിയേഷന്റെ നേതൃത്വത്തിൽ വിജയദശമിയോടനുബന്ധിച്ചുള്ള ആർച്ചറി പരിശീലനത്തിന് 18ന്
കൊല്ലം, ചവറ, കൊട്ടരക്കര എന്നിവിടങ്ങളിൽ തുടക്കമാകും. ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട നടത്തിയ കായിക ഇനമായ ആർച്ചറി കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ആർച്ചറി അസോസിയേഷന്റെ നേതൃത്വത്തിൽ പുതിയ ബാച്ചിന്റെ പരിശീലനം ആരംഭിക്കുന്നത്. ഇന്ത്യൻ റൗണ്ട്, കോമ്പോണ്ട് റൗണ്ട്, റിക്കർവ് റൗണ്ട് എന്നിവയിലാണ് പരിശീലനം. ആർച്ചറി പഠിക്കാൻ താത്പര്യമുള്ളവർക്കും ബന്ധപ്പെടാമെന്ന് സംസ്ഥാന ആർച്ചറി അസോസിയേഷൻ ട്രഷറർ പന്മന മഞ്ജേഷ് അറിയിച്ചു. ഫോൺ: 8921242746.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |