
ചാത്തന്നൂർ: കാവനാട് - പാരിപ്പള്ളി റീച്ചിൽ ഉൾപ്പെട്ട ഇത്തിക്കര പാലം നിർമ്മാണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ, ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കൗണ്ട് ഡൗൺ തുടങ്ങി. രണ്ട് ലെയർ ടാറിംഗിൽ ഒരു ലെയർ ഏകദേശം പൂർത്തിയാക്കി. കൈവരി നിർമ്മാണം നടന്നുവരികയാണ്.
ആദ്യഘട്ടത്തിൽ റോഡിന്റെ തെക്ക് ഭാഗത്തുകൂടി തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്കുള്ള നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മറുവശത്ത് നിർമ്മാണപ്രവൃത്തികൾ ഇനിയും തീരാനുണ്ട്. പഴയപാലം സർവീസ് റോഡുമായി ബന്ധിപ്പിക്കുന്നതോടെ സർവീസ് റോഡിലൂടെ ഗതാഗതം സുഗമമാകും. ആയൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ഇപ്പോഴത്തെ പാലം വഴി തിരുവനന്തപുരത്തേക്കും തിരുമുക്ക് വന്ന് തിരിഞ്ഞ് കൊല്ലം ഭാഗത്തേക്കും പോകാൻ സാധിക്കും. ഇതോടെ ഇത്തിക്കരയിൽ നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായുള്ള ഗതാഗതക്കുരുക്കിനും പരിഹാരമാകും.
കൈവരി നിർമ്മാണവും രണ്ടാം ലെയർ ടാറിംഗും പൂർത്തിയാക്കി വരുന്നയാഴ്ചയിൽ ഇത്തിക്കരപാലം ഗതാഗതത്തിന് തുറന്ന് കൊടുക്കും.
ദേശീയപാത അതോറിറ്റി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |