കൊല്ലം: യുദ്ധസമാനമായ അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തുന്ന സിവിൽ ഡിഫൻസ് മോക് ഡ്രിൽ ഇന്ന് വൈകിട്ട് 3ന് കളക്ടറേറ്റിൽ നടക്കും. വ്യോമാക്രമണവും തുടർന്നുണ്ടാകുന്ന തീപിടിത്തവും കെട്ടിടങ്ങളുടെ തകർച്ചയും സാങ്കല്പികമായി അവതരിപ്പിച്ചാണ് പരിശീലനം.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശത്തിന്റെയും നീതി ആയോഗിന്റെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. റവന്യു, പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ പങ്കാളിത്തത്തോടെയാണ് പരിശീലനം. എയർ റെയ്ഡ് സൈറൺ, ഫയർ എൻജിനുകൾ, ആംബുലൻസുകൾ എന്നിവയും ഉപയോഗിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |