കുറവിലങ്ങാട്: അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെയും ഡി.വൈ.എഫ്.ഐ കുറവിലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ പഞ്ചായത്തിലെ വിദ്യാർത്ഥികളെ അനുമോദിക്കും. ഇന്ന് 2.30ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന യോഗവും അവാർഡ് വിതരണ ഉദ്ഘാടനവും മുൻമന്ത്രി വി എൻ വാസവൻ നിർവഹിക്കും. ടി.എസ്.എൻ ഇളയത് അദ്ധ്യക്ഷത വഹിക്കും. സിനിമാതാരം ഗായത്രി വർഷ മുഖ്യപ്രഭാഷണം നിർവഹിക്കും. പി.വി സുനിൽ, കെ.ജയകൃഷ്ണൻ, സദാനന്ദ ശങ്കർ, അഡ്വ. കെ.രവികുമാർ, രഞ്ജിത്ത് എം.എ, പി.ഡി ബാബു എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |