ഇടുക്കി: ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ഓണം അടുത്തിരിക്കെ ഭക്ഷ്യ ഉൽപാദന വിതരണ രംഗത്ത് പ്രവർത്തിക്കുന്നവർക്കായി 'സേഫ് ഓണം' പരിപാടി നടത്തി. ഇടുക്കി കാസിൽഹോട്ടലിൽ നടന്ന ജില്ലാ തല ഉദ്ഘാടനം റോയ് കെ പൗലോസ് എം.എൽ.എ നിർവഹിച്ചു. ഭക്ഷ്യ ഉത്പാദന വിതരണ രംഗത്ത് പ്രവർത്തിക്കുന്നവരും പൊതുജനങ്ങളും ഓണവുമായി ബന്ധപ്പെട്ട ആഘോഷവേളകളിൽ വളരെയേറെ ശ്രദ്ധ വേണമെന്നും സുരക്ഷാകാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും യോഗത്തിൽ എം.എൽ.എ പറഞ്ഞു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭക്ഷ്യസുരക്ഷാഅസി.കമ്മീഷണർ ബൈജു പി ജോസഫ് സ്വാഗതവും ഭക്ഷ്യസുരക്ഷാഓഫീസർ സൈജു കെ രാമനാഥ് നന്ദിയും പറഞ്ഞു. ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, കാറ്ററിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർക്കായി വിവിധ ബോധവത്കരണ പരിപാടികളിൽ ദേവികുളം ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ആൻമേരി ജോൺസൺ, സുമിൻ ജോസ് എന്നിവർ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |