SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.50 AM IST

അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ ശില്പശാല

അ‌ഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ 'വിഷ്വൽ എത്‌നോഗ്രഫി' എന്ന വിഷയത്തിൽ അന്താരാഷ്ട്ര ഗവേഷണ ശില്പശാല സംഘടിപ്പിച്ചു. അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായ പ്രൊഫ.വെസ്‌ലി ഷ്രം വിഷയാവതരണം നടത്തുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. തുടർന്ന് എത്‌നോഗ്രഫിക് രീതിയിൽ നിർമ്മിച്ച ഗവേഷണ ഡോക്യുമെന്ററികളുടെ പ്രദർശനവും ചർച്ചയും നടന്നു. ചർച്ചകൾക്ക്‌ കേരള യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വിഭാഗം തലവനായിരുന്ന ഡോ. ആന്റണി പാലയ്ക്കൽ, ചെമ്പഴന്തി എസ്.എൻ കോളേജിൽ അസിസ്റ്റന്റ് പ്രൊഫ.ഡോ. എൻ.ബി .ലേഖ എന്നിവർ നേതൃത്വം നൽകി.സാമൂഹികശാസ്ത്ര വിഷയങ്ങളിലെ പുതിയ ഗവേഷണരീതികൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ശില്പശാല നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL