SignIn
Kerala Kaumudi Online
Saturday, 13 June 2026 6.11 PM IST

സർക്കാർ നിലപാട് സ്വാഗതാർഹം

കോട്ടയം: കാട്ടുപന്നി ആക്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ സ്വാഗതാർഹമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പറഞ്ഞു മലയോരത്ത് മാത്രമല്ല ജനവാസമേഖലകളിലെല്ലാം കാട്ടുപന്നികൾ പെരുകി കഴിഞ്ഞു. ബൈക്ക് യാത്രികരടക്കം സാധാരണക്കാരായ നൂറ് കണക്കിന് മനുഷ്യർ അപടകത്തിൽ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്. കർഷകർ വായ്പ്പയെടുത്തും വിയർപ്പൊഴുക്കിയും വിളയിച്ചെടുക്കുന്ന അധ്വാനം ഒരു നിമിഷം കൊണ്ടാണ് ഇല്ലാതാകുന്നത്. വന്യമൃഗങ്ങൾ കാടിറങ്ങാതിരിക്കാനുള്ള സമഗ്രമായ പദ്ധതികൾ സർക്കാരിൽ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നതായും അഡ്വ.ബിജു ഉമ്മൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL