SignIn
Kerala Kaumudi Online
Monday, 29 June 2026 6.04 AM IST

ചുറ്റുവട്ടം: അടുക്കള പരിശോധന ഷാപ്പിൽ മാത്രം പോര, മുന്തിയ ഹോട്ടലിലും വേണം

അ​യ്മ​ന​ത്തെ​ ഒ​രു​ ഷാ​പ്പി​ൽ​ നി​ന്ന് ഭ​ക്ഷ​ണം​ ക​ഴി​ച്ച​ ആ​ൾ​ മ​രി​ച്ച​തോ​ടെ​ ആ​രോ​ഗ്യ​ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​ മി​ന്ന​ൽ​ അ​ടു​ക്ക​ള​ പ​രി​ശോ​ധ​ന​യി​ൽ​ ഷാ​പ്പ് മാ​ത്രം​ പോ​ര​ മു​ന്തി​യ​ ഹോ​ട്ട​ലു​ക​ളു​ടെ​ അ​ടു​ക്ക​ള​യും​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ചു​റ്റു​വ​ട്ട​ത്തി​ന് പ​റ​യാ​നു​ള്ള​ത്. അ​നാ​രോ​ഗ്യ​ക​ര​മാ​യ​ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ല​ മു​ന്തി​യ​ ഹോ​ട്ട​ലു​ക​ളു​ടെ​യും​ അ​ടു​ക്ക​ള​. എ​ന്നും​ മി​ച്ചം​ വ​രു​ന്ന​ മ​ത്സ്യ​ ,​ മാം​സ​ ഭ​ക്ഷ​ണം​ ഫ്രീ​സ​റി​ൽ​ വ​ച്ച് ചൂ​ടാ​ക്കി​ പ​ല​ ത​വ​ണ​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് ന​ക്ഷ​ത്ര​ ഹോ​ട്ട​ലു​ക​ൾ​ വ​രെ​.
പു​റ​ത്തെ​ പ​കി​ട്ടു​ള്ള​ പ​ല​ റ​സ്റ്റോ​റ​ന്റു​ക​ളു​ടെ​യും​ അ​ടു​ക്ക​ള​ പ​രി​ശോ​ധി​ച്ചാ​ൽ​ പ​ഴ​കി​യ​തും​ പൂ​പ്പ​ൽ​ പി​ടി​ച്ച​തു​മാ​യ​ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ​ ക​ണ്ടെ​ത്താ​നാ​കും​. ന​ക്ഷ​ത്ര​ എ​ണ്ണം​ കൂ​ടു​ന്ന​ത​നു​സ​രി​ച്ച് വേ​ണ്ട​പ്പെ​ട്ട​വ​രെ​ വേ​ണ്ട​രീ​തി​യി​ൽ​ ക​ണ്ടാ​ൽ​ ഇ​വി​ടെ​ പ​രി​ശോ​ധ​ന​ ന​ട​ത്താ​ൻ​ ആ​രം​ ധൈ​ര്യം​ കാ​ണി​ക്കാ​റി​ല്ല​. പ​ല​ ക​ള്ളു​ഷാ​പ്പു​ക​ളും​ വൃ​ത്തി​ഹീ​ന​മാ​യ​ അ​ന്ത​രീ​ക്ഷ​ത്തി​ൽ​ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നാ​ണ് ആ​രോ​ഗ്യ​ വ​കു​പ്പ് അ​ധി​കൃ​ത​ർ​ പ​റ​യു​ന്ന​ത്. ഭ​ക്ഷ്യ​ വി​ഷ​ബാ​ധ​മൂ​ലം​ ഒ​രാ​ൾ​ മ​രി​ച്ച​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന​ ന​ട​ന്ന​ത്. അ​തി​ന് മു​മ്പ് ആ​രോ​ഗ്യ​ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​ന്താ​യി​രു​ന്നു​ പ​ണി​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ​ക്ക് ചോ​ദി​ക്കാ​നു​ള്ള​ത്. എ​ന്തെ​ങ്കി​ലും​ വാ​ർ​ത്ത​യാ​യി​ പൊ​തു​ച​ർ​ച്ച​യാ​യാ​ൽ​ മാ​ത്രം​ പ​രി​ശോ​ധ​ന​ അ​ല്ലെ​ങ്കി​ൽ​ ഒ​രു​ പ​രി​ശോ​ധ​ന​യും​ ഇ​ല്ല​. ​ഷാ​പ്പു​ക​ൾ​ക്കും​ ഹോ​ട്ട​ലു​ക​ൾ​ക്കും​ ലൈ​സ​ൻ​സ് കൊ​ടു​ക്കു​ന്ന​വ​ർ​ക്ക് വൃ​ത്തി​യു​ള്ള​ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണോ​ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ​ പാ​കം​ ചെ​യ്യു​ന്ന​തെ​ന്നും​ പ​ഴ​കാ​ത്ത​ ഭ​ക്ഷ​ണ​മാ​ണോ​ കൊ​ടു​ക്കു​ന്ന​തെ​ന്നും​ നി​ര​ന്ത​രം​ പ​രി​ശോ​ധി​ക്കാ​ൻ​ ക​ഴി​യ​ണം​. കൃ​ത്യ​മാ​യ​ പ​ടി​ വാ​ങ്ങി​ പ​രി​ശോ​ധ​ന​ വ​ഴി​പാ​ടാ​ക്കു​ന്ന​വ​രാ​ണ് പ​ല​ ഉ​ദ്യോ​ഗ​സ്ഥ​രും​.
വ​ല്ല​പ്പോ​ഴും​ പി​ടി​ച്ചെ​ടു​ക്കു​ന്ന​ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ​ പാ​ത്ര​ങ്ങ​ളി​ൽ​ നി​ര​ത്തി​ വ​ച്ച് പി​ന്നി​ൽ​ ഉ​ദ്യോ​ഗ​സ്ഥ​ർ​ ചി​രി​ച്ചു​ നി​ര​ന്നു​ നി​ൽ​ക്കു​ന്ന​ ഫോ​ട്ടോ​ മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ വ​രു​ത്താ​ൻ​ ശ്ര​മി​ക്കും​. എ​ന്നാ​ൽ​ ഹോ​ട്ട​ലു​ക​ളു​ടെ​ പേ​ര് വെ​ളി​പ്പെ​ടു​ത്തി​ല്ല​. അ​യ്മ​ന​ത്തെ​യും​ കു​മ​ര​ക​ത്തെ​യും​ പ​ല​ ഷാ​പ്പു​ക​ളും​ അ​ട​പ്പി​ച്ചെ​ങ്കി​ലും​ ഏ​തൊ​ക്കെ​ യെ​ന്നു​ പ​റ​യി​ല്ല​. ഇ​നി​ പേ​ര് വെ​ളു​പ്പെ​ടു​ത്തി​യാ​ലോ​ റെ​യ്ഡി​ൽ​ പി​ടി​ച്ചെ​ടു​ത്ത​ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ​ പ​ഴ​കി​യ​ത​ല്ല​ ചൂ​ടാ​റാ​ത്ത​താ​ണെ​ന്നാ​യി​രി​ക്കും​ ഹോ​ട്ട​ലു​ട​മ​യ്ക്കാ​യി​ സം​ഘ​ടി​പ്പി​ക്കു​ന്ന​ പ​രി​ശോ​ധ​നാ​ റി​പ്പോ​ർ​ട്ട്. പേ​ര് കൊ​ടു​ക്കു​ന്ന​ മാ​ദ്ധ്യ​മ​ങ്ങ​ൾ​ ഹോ​ട്ട​ലു​കാ​രു​ടെ​ മാ​ന​ന​ഷ്ട​കേ​സി​നും​ പി​ന്നെ​ മ​റു​പ​ടി​ പ​റ​യേ​ണ്ടി​ വ​രും​.
എ​ന്തു​ കൊ​ണ്ട് നി​ര​ന്ത​രം​ റെ​യ്ഡ് ന​ട​ത്തു​ന്നി​ല്ലെ​ന്നു​ ചോ​ദി​ച്ചാ​ൽ​ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന​ ന്യാ​യീ​ക​ര​ണം​ നി​ര​ത്തും​. അ​യ്മ​ന​ത്തെ​ ഷാ​പ്പി​ൽ​ നി​ന്നു​ ത​ല​ക്ക​റി​ പാ​ഴ്‌​സ​ൽ​ വാ​ങ്ങി​ ക​ഴി​ച്ച​വ​രി​ലൊ​രാ​ളാ​ണ് മ​രി​ച്ച​ത്. ഷാ​പ്പി​ൽ​ നി​ന്ന് ഇ​തി​ന്റെ​ തെ​ളി​വ് ശേ​ഖ​രി​ക്കാ​ൻ​ ആ​രോ​ഗ്യ​ വ​കു​പ്പി​ന് ക​ഴി​ഞ്ഞി​ല്ല​. അ​വ​ർ​ എ​ത്തി​യ​പ്പോ​ൾ​ എ​ല്ലാം​ ക്ലീ​നാ​ക്കി​യി​രു​ന്നു​. നാ​ട്ടു​കാ​രെ​ പ​റ്റി​ക്കു​ന്ന​ ഈ​ പ്ര​ഹ​സ​നം​ അ​വ​സാ​നി​പ്പി​ച്ച് സ​ത്യ​സ​ന്ധ​മാ​യ​ പ​രി​ശോ​ധ​ന​ ന​ട​ത്തു​മോ​ എ​ന്നാ​ണ് ചു​റ്റു​വ​ട്ട​ത്തി​ന് ചോ​ദി​ക്കാ​നു​ള്ള​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL