
കാഞ്ഞിരപ്പള്ളി : കടമപ്പുഴ മൈത്രി നഗർ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതത്തിനായി തുറന്നുകൊടുത്തു. പഞ്ചായത്തംഗമായ മഞ്ജു മാത്യുവിന്റെ ശ്രമഫലമായി മുൻ എം.എൽ. എ ഡോ. എൻ ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ അനുവദിച്ച് 75 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്യുകയായിരുന്നു. മൈത്രി നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ ജേക്കബും സെക്രട്ടറി പി.പി. ഫിലിപ്പും ചേർന്ന് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മഞ്ജു മാത്യു, റിജോ വാളാന്തറ, സീബ്ലൂ സുനിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |