SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.37 AM IST

മലയോര കർഷകർക്ക് സംരക്ഷണം ഉറപ്പാക്കണം

pc

കോട്ടയം : വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും കർഷകരുടെ സുരക്ഷയ്ക്ക് ആവശ്യമായ നിയമഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്. മലയോര കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം കർഷകരുടെ സുരക്ഷയും ഉറപ്പാക്കുന്ന തരത്തിൽ നിയമഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് കഴിയും. ഇക്കാര്യത്തിൽ കർഷക നേതാക്കളുമായി അടിയന്തര ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL