
കോട്ടയം : കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് വെൽഫെയർ അസോസിയേഷൻ മെമ്പർഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാട്ടകം സുരേഷ് എം.എൽ.എ നിർവഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അജീഷ് വേലനിലം അദ്ധ്യക്ഷത വഹിച്ചു. സതേൺ റെയിൽവേ ഡി.ആർ.യു.സി. സി മെമ്പർ അസീസ് കുമാരനല്ലൂർ മുഖ്യാതിഥിയായി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സുനിത, ജോ. സെക്രട്ടറി നൗഷാദ് മങ്കട, കോട്ടയം ജില്ലാ പ്രസിഡന്റ് ടി.പി രാജലക്ഷ്മി, ജില്ലാ ഭാരവാഹികളായ അനിത ടോമി മീനു നാരായണൻ, ലാവണ്യ ഷിജു, ലിജോ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |