SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.37 AM IST

മനയ്‌ക്കച്ചിറ  ജലോത്സവം

vinu-job

ചങ്ങനാശേരി : മനയ്‌ക്കച്ചിറ ജലോത്സവം നവംബർ 8 ന് നടത്താൻ ശ്രമങ്ങൾ ആരംഭിച്ചെന്ന് വിനു ജോബ് എം.എൽ.എ. ചങ്ങനാശേരി ജലോത്സവസമിതി എക്‌സിക്യുട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി എത്ര ടീമുകൾ ഉണ്ടാകുമെന്ന് ഉടൻ പ്രഖ്യാപിക്കും. 2006 മുതൽ 2013 വരെ തുടർച്ചയായി നടന്നുവന്ന ജലമേള ചില സാങ്കേതിക കാരണങ്ങളാലാണ് മുടങ്ങിയത്. സമിതി കൺവീനർ കെ.വി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ആർട്ടിസ്റ്റ് ദാസ്, സിബി ആരിക്കത്തറ, പി.എ അബ്ദുൽ സലാം, കെ.സുരേന്ദ്രനാഥ്, തോമസ് അക്കര, പി.എ സാലി, ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL