കോഴിക്കോട്: ദി കാലിക്കറ്റ് നോർത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എരഞ്ഞിപ്പാലത്തെ കോഴിക്കോട് ജില്ലാ സഹകരണ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കൾക്ക് ക്യാഷ് അവാർഡും വിതരണം ചെയ്തു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ടി. സതീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. പി. രാജീവൻ ക്ലാസ് നയിച്ചു. കെ.പി. അജയകുമാർ സ്വാഗതവും ബിന്ദുഷ വി.ടി. നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |