SignIn
Kerala Kaumudi Online
Saturday, 06 June 2026 1.08 PM IST

ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

news
വളാഞ്ചേരി മുനിസിപ്പലിറ്റി മഴക്കാല പൂർണ്ണ ശുചീകരണത്തിന് തുടക്കമായപ്പോൾ

വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പലിറ്റി മഴക്കാല പൂർണ്ണ ശുചീകരണത്തിന്റെ ഭാഗമായി വാർഡ് 17 ആലിൻ ചുവടിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനും കൗൺസിലറുമായ നാജിയ ജംഷാദ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വളാഞ്ചേരി കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് റഹൂഫ്,​ വാർഡ് ഹെൽത്ത് കൺവീനവർ അനീഷ് കുമാർ, ആശ വർക്കർ ലീല, കൗൺസിലർ രാജൻ പരപ്പിൽ, മുൻ കൗൺസിലർ ഈസ, മഖ്ബൂൽ, വീരാപ്പ , ഹാഷിം തങ്ങൾ, സത്താർ, കാസ്‌കോ ക്ലബ് പ്രതിനിധി തോട്ടത്തിൽ ഷെരീഫ്, ബ്രസീൽ ക്ലബ് പ്രതിനിധി ജംഷാദ്, തൊഴിലുറപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ആരോഗ്യം വകുപ്പും, വാർഡ് കൗൺസിലർ, കാസ്‌കോ ക്ലബ്, തൊഴിലുറപ്പ് ജീവനക്കാർ എന്നിവർ ചേർന്നാണ് ശുചീകരണം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL