പരപ്പനങ്ങാടി: ചെട്ടിപ്പടി-ചേളാരി റോഡിലെ റെയിൽവേ ഗേറ്റ് മിനി ലോറിയിടിച്ച് തകർത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു അപകടം. ഇതേത്തുടർന്ന് അഞ്ച് മണിക്കൂറുകളോളം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ട്രെയിൻ വരുന്ന സമയമായതിനാൽ മുന്നറിയിപ്പ് സൈറൺ മുഴക്കി ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ തിരൂർ ഭാഗത്ത് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. അപകടം നടന്ന ഉടനെ ഗേറ്റ്മാൻ ഇലക്ട്രിക് ബൂം വലിച്ച് റോഡ് ക്ലോസ് ചെയ്തതിനാൽ വൻ അപകടം ഒഴിവായി. സിഗ്നൽ സംവിധാനം അടിയന്തരമായി ക്രമീകരിച്ചതിനെ തുടർന്ന് തീവണ്ടി സുരക്ഷിതമായി കടന്നുപോയി. തുടർന്ന് തിരൂരിൽ നിന്നും റെയിൽവേയുടെ സിഗ്നൽ വിഭാഗം ഉദ്യോഗസ്ഥരെത്തി തകരാർ പരിഹരിച്ച ശേഷം ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കി. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |