കോട്ടക്കൽ: കുരുന്നുപ്രതിഭകളുടെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്‌കൂളിൽ സ്കില്ലേരിയ നൈപുണ്യ വികസന പദ്ധതിക്ക് തുടക്കം. പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.വാർഡംഗം ഐക്കാടൻ വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ മുജീബ് റഹ്മാൻ കാലൊടി, പന്ത്രണ്ടാം വാർഡ് മെമ്പർ അമീർ ബാപ്പു , പി.ടി.എ പ്രസിഡന്റ് നിസാർ തൊമ്മങ്ങാടൻ, എസ്.എം.സി ചെയർമാൻ അലി തെക്കേതിൽ, പി.ടി.എ വൈസ് പ്രസിഡന്റ് ജസീർ അമ്പലവൻ, എം.ടി.എ പ്രസിഡന്റ് നാസിയ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |