മലപ്പുറം: പുതിയ അദ്ധ്യയന വർഷം ആരംഭിച്ച് ഒന്നര മാസം പിന്നിട്ടിട്ടും ജില്ലയിലെ സർക്കാർ സ്കൂളുകളിൽ അദ്ധ്യാപകരുടെയും പ്രധാനാദ്ധ്യാപകരുടെയും കുറവ് നികത്തിയിട്ടില്ല. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി നിലവിൽ 464 അദ്ധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സംസ്ഥാനത്ത് എൽ.പി, ഹൈസ്‌കൂൾ തലങ്ങളിൽ ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത് മലപ്പുറത്താണ്.
എൽ.പി വിഭാഗത്തിൽ 128 അദ്ധ്യാപകരുടെയും യു.പി വിഭാഗത്തിൽ 88 അദ്ധ്യാപകരുടെയും ഹൈസ്‌കൂൾ തലത്തിൽ 248 അദ്ധ്യാപകരുടെയും കുറവുണ്ട്. ഇതിനുപുറമേ, പ്രധാനാദ്ധ്യാപകരുടെ നിയമനവും അനിശ്ചിതത്വത്തിലാണ്. സംസ്ഥാനത്തുടനീളം 260 ഹൈസ്‌കൂളുകൾ, 151 യു.പി, 446 എൽ.പി സ്‌കൂളുകൾ ഉൾപ്പെടെ ആകെ 944 സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപകരെ നിയമിക്കാനുണ്ട്. ഇതിൽ നല്ലൊരു പങ്കും മലപ്പുറം ജില്ലയിലാണ്. അദ്ധ്യാപക തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തിയാണ് പലയിടങ്ങളിലും അദ്ധ്യയനം മുന്നോട്ടുപോവുന്നത്.
അധിക ചുമതല
സ്ഥിരം പ്രധാനാദ്ധ്യാപകരില്ലാത്തത് സ്‌കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും ഉച്ചഭക്ഷണ പദ്ധതി ഏകോപനത്തെയും സാരമായി ബാധിക്കുന്നുണ്ട്. താൽക്കാലിക ചുമതലയുള്ള അദ്ധ്യാപകർക്ക് തങ്ങളുടെ അദ്ധ്യാപനത്തിനൊപ്പം സ്‌കൂൾ ഭരണച്ചുമതല കൂടി നോക്കേണ്ടി വരുന്നത് ജോലിഭാരമാണ് സൃഷ്ടിക്കുന്നത്. കുട്ടികളുടെ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളെയും പ്രധാനാദ്ധ്യാപകരുടെ കുറവ് പ്രതികൂലമായി ബാധിക്കും.
എന്ന് വരും പ്രമോഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |