പട്ടാമ്പി: മുസ്‌ലിം ലീഗ് എൻജിനീയർ റോഡ് യൂണിറ്റ് ഏർപ്പെടുത്തിയ കെ.ഉമർ ഹാജി സ്മാരക പ്രഥമ അവാർഡ് വിദ്യാഭ്യാസ പ്രവർത്തകൻ എം.വി.അലിക്ക് സമ്മാനിച്ചു. എൻജിനീയർ റോഡ് സിറാജുൽ ഇസ്‌ലാം മദ്രസയിൽ നടന്ന ചടങ്ങിൽ സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എം.എൽ.എ അവാർഡ് ദാനം നിർവഹിച്ചു. വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്. മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് അംഗം കളത്തിൽ അബ്ദുള്ള അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ.അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |