SignIn
Kerala Kaumudi Online
Tuesday, 13 October 2026 8.32 AM IST

പോട്ടൂരിൽ തടയണ ക‌ർഷകർ സ്വന്തം ചെലവിൽ നിർമ്മിക്കും

thadayana
ആനക്കര പോട്ടൂരിൽ തകർന്ന തടയണ. ഉണങ്ങിത്തുടങ്ങിയ നെൽപ്പാടവും കാണാം.

 നെൽകൃഷി ഉണങ്ങുന്നു

പട്ടാമ്പി: കർഷകർ സ്വന്തം ചെലവിൽ ആദ്യം നിർമ്മിച്ച താൽക്കാലിക തടയണ ശക്തമായ മഴയെത്തുടർന്ന് പൊളിച്ചു മാറ്റേണ്ടി വന്നതോടെ പോട്ടൂർ പാടശേഖരത്തിലെ രണ്ടാമത്തെ നെൽക്കൃഷി വീണ്ടും ജലക്ഷാമം നേരിടുന്നു. തടയണയിൽ സംഭരിച്ചിരുന്ന വെള്ളം ഒഴുകിപ്പോയതോടെ പാടശേഖരം വരണ്ട നിലയിലാണ്. ഈ സാഹചര്യത്തിൽ സാമ്പത്തികനഷ്ടം സഹിച്ച് പാടശേഖരത്തിലെ കർഷകർ വീണ്ടും സ്വന്തം ചെലവിൽ താൽക്കാലിക തടയണ നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. ഏകദേശം 50 ഏക്കറിലാണ് ഇവിടെ രണ്ടാം നെൽക്കൃഷി ഇറക്കിയിരിക്കുന്നത്. ഞാറ് നട്ട് 20 ദിവസമായ പ്രായമായ നെൽച്ചെടികൾക്ക് ആവശ്യത്തിന് വെള്ളം ലഭിക്കേണ്ട സമയമാണിത്. പാടശേഖരങ്ങളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ കർഷകർ വലിയ ആശങ്കയിലാണ്. തോട്ടിലൂടെ വെള്ളത്തിന്റെ ഒഴുക്ക് വളരെ കുറഞ്ഞതിനാൽ പാടശേഖരങ്ങളിൽ വെള്ളം കെട്ടിനിറുത്താൻ കഴിയുന്നില്ല.

കഴിഞ്ഞ ദിവസങ്ങളിൽ പാടശേഖരത്തിൽ ഒന്നാം ഘട്ട വളപ്രയോഗവും നടത്തിയിരുന്നു. വെള്ളമില്ലാത്തതിനാൽ വളം വിളകളിൽ ഫലപ്രദമായി എത്തുന്നില്ലെന്നാണ് കർഷകരുടെ പരാതി. വെള്ളം ലഭിക്കേണ്ട സമയത്ത് ജലക്ഷാമം തുടർന്നാൽ നെല്ലിന്റെ വളർച്ചയെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്നതിനും തടസമുണ്ടാകുന്നതായി കർഷകർ പറയുന്നു.

 വേണം സ്ഥിരം തടയണ

പൊയിലിൽ തോടിലെ താൽക്കാലിക തടയണയും വെള്ളമില്ലാതെ വറ്റിക്കിടക്കുകയാണ്. തെക്ക്, ആനക്കര ഭാഗത്ത് തോട് പൊട്ടിയതിനെത്തുടർന്ന് വെള്ളം ചോർന്നുപോകുന്നതും പോട്ടൂർ ഭാഗത്തെ ജലലഭ്യത കുറയാൻ കാരണമാകുന്നുണ്ട്. തോട്ടിലൂടെയെത്തുന്ന വെള്ളത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടുന്നതിനാൽ പാടശേഖരത്തിലേക്ക് ആവശ്യമായ അളവിൽ വെള്ളം എത്തുന്നില്ല. വെള്ളം സംഭരിക്കാനും ആവശ്യമായ ജലസേചനം ഉറപ്പാക്കാനും കഴിയുന്ന രീതിയിൽ തോട്ടിൽ സ്ഥിരം തടയണ നിർമിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL