SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.56 AM IST

വിജയികൾക്ക് സമ്മാനം നൽകി

census

പത്തനംതിട്ട: സെൻസസ് 2027ന്റെ ഭാഗമായി സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രശ്‌നോത്തരി വിജയികൾക്ക് ജില്ല കളക്ടർ എ.നിസാമുദ്ദീൻ സമ്മാനം വിതരണം ചെയ്തു. ആരോൺ ബിനോയി (ഗവ. ബോയ്സ് എച്ച്.എസ്.എസ്, അടൂർ), വി.ആർ. സ്വാതിക (ബാം കോളജ്, തുരുത്തിക്കാട്), ലക്ഷ്മി അജിത്കുമാർ (മാർത്തോമ എച്ച്.എസ്.എസ്, പത്തനംതിട്ട), ബിനിയ സാബു (മാർത്തോമ കോളജ്, തിരുവല്ല), എ. ലക്ഷ്മിപ്രിയ (ബാലികാമഠം എച്ച്.എസ്.എസ്, തിരുവല്ല), അദ്വൈത് അനിൽ (എൻ.എസ്.എസ്. എച്ച്.എസ്.എസ് പന്തളം) എന്നിവരാണ് വിജയികളായത്.
സെൻസസ് ആദ്യഘട്ട പ്രവർത്തനങ്ങളുടെ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചതെന്ന് ജില്ല കളക്ടർ പറഞ്ഞു. സെൻസസ് പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് വലിയ പങ്കുണ്ട്. രണ്ടാംഘട്ടത്തിലും അവരുടെ സഹായം ആവശ്യമുണ്ട്. അടുത്ത പത്തുവർഷത്തേക്ക് വേണ്ടിയുള്ള സെൻസസ് വിവരങ്ങൾ ഏറ്റവും ഉപയോഗം വരുന്നത് യുവതലമുറയ്ക്കാണെന്നും കളക്ടർ പറഞ്ഞു. സെൻസസ് ഡയറക്ടറേറ്റിന്റെയും ജില്ല ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചത്. ചടങ്ങിൽ എ.ഡി.എം ആർ.രാജലക്ഷ്മി, സെൻസസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ വി.സി.നിഷ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL