
പത്തനംതിട്ട : പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027-32) രൂപീകരണത്തിന്റെ ഭാഗമായി സമീപന രേഖ, പദ്ധതി നിർദ്ദേശങ്ങൾ എന്നിവ തയ്യാറാക്കുന്നതിനായി 30ന് രാവിലെ 10ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. അബിൻ വർക്കി എം.എൽ.എ അദ്ധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, എം.എൽ.എമാർ, തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പുതുയുഗ കേരള നിർമ്മിതിക്കായുള്ള വികസന സാദ്ധ്യതകൾ, നിലവിലുള്ള പരിമിതികൾ, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മേഖലകൾ, ദീർഘകാല വികസന മുൻഗണനകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |