
മല്ലപ്പള്ളി: വ്യാജ പീഡന പരാതി കേസിലെ പ്രതിയെ വെറുതെ വിട്ടു. കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ സന്തോഷിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ജഡ്ജ് ടി. മഞ്ജിത്ത് വെറുതെ വിട്ടത്. പ്രതി വിവാഹിതനാണെന്ന് മറച്ചുവച്ച് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. പ്രതിക്ക് വേണ്ടി അഡ്വ.അനിൽ കെ.ജോൺ, അഡ്വ.ജസ്റ്റിൻ ജോസഫ്, അഡ്വ.അനീഷ ശശി എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |