
പത്തനംതിട്ട : പൊതുജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപം പദ്ധതി പ്രമാടം ഗ്രാമപഞ്ചായത്തിലെ വലഞ്ചുഴി (അച്ചൻകോവിലാർ) കടവിൽ തദ്ദേശീയ ഇനത്തിൽപ്പെട്ട 1.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മുഖ്യാതിഥിയായി. പ്രമാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ.മനോജ്, വാർഡ് അംഗങ്ങളായ പ്രസന്നകുമാരി, ലൂയിസ് പി.സാമുവൽ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മിലി ഗോപിനാഥ്, മത്സ്യഭവൻ ഓഫീസർ പി.കെ.രഞ്ജിനി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |